Breaking News

തെരുവ് വിളക്കിന്റെ ടൈമര്‍ മോഷണം പോയി; ആറ്റിങ്ങല്‍ നഗരസഭയുടെ ഒരു ഭാഗം ഇരുട്ടില്‍

ആറ്റിങ്ങല്‍: തെരുവ് വിളക്കിന്റെ ടൈമര്‍ മോഷണം പോയതോടെ ആറ്റിങ്ങല്‍ നഗരസഭയുടെ ഒരു ഭാഗം ഇരുട്ടില്‍. ആറ്റിങ്ങല്‍ നഗരസഭ പരിധിയിലെ ദേശീയപാതക്ക് അരികില്‍ മാമം പാലത്തിനു സമീപം തെരുവു വിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിനായി സ്ഥാപിച്ചിരുന്ന മീറ്റര്‍ ബോക്‌സിനുള്ളില്‍ സ്ഥാപിച്ചിരുന്ന ടൈമറാണ് മോഷ്ടിക്കപ്പെട്ടത്. ഇതോടെ മാമം പാലം മുതല്‍ എസ്.ബി.ഐ ജംഗ്ഷന്‍ വരെയുള്ള തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഇത് സംബന്ധിച്ച് നഗരസഭ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *