

തിരുവനന്തപുരം: എ.ഡി.ജി.പി അജിത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ എ.എന്‍.ഷംസീറിനെ തള്ളിപ്പറഞ്ഞ് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കഴിഞ്ഞ ദിവസം ആര്.എസ്.എസിനെ ന്യായീകരിച്ചത് ശരിയായില്ലെന്ന് പറഞ്ഞ ചിറ്റയം ഗോപകുമാര്‍ എ.ഡി.ജി.പി സ്ഥാനത്തുനിന്ന് അജിത് കുമാറിനെ മാറ്റണമെന്നും ആവശ്യപ്പെട്ടു. എ.ഡി.ജി.പി-ആര്.എസ്.എസ് കൂടിക്കാഴ്ച വിവാദത്തില്‍ സ്പീക്കര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്.



എ.ഡി.ജി.പിയെ മാറ്റി നിര്‍ത്തി ആരോപണങ്ങളില്‍ അന്വേഷണം നടത്തണം, സ്പീക്കറുടെ നിലപാട് ഇടതുമുന്നണി നയങ്ങള്‍ക്ക് വിരുദ്ധമാണ്. സ്പീക്കര്‍ സ്ഥാനത്തിരുന്ന് ഷംസീര്‍ അങ്ങനെ പറയാന്‍ പാടില്ല. എ.ഡി.ജി.പിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തെ മാറ്റാതെയുള്ള അന്വേഷണം ഫലപ്രദമാവില്ല. എം.ആര്.അജിത് കുമാറിനെ സര്‍ക്കാര്‍ അടിയന്തരമായി മാറ്റുമെന്ന് തന്നെയാണ് പ്രതീക്ഷ. ഭരണകക്ഷി എംഎല്‍എയാണ് ആരോപണം ഉന്നയിച്ചതെന്നതും പ്രധാനമെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.



