Breaking News

ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മിച്ച വീടുകള്‍ ഏഴ് വര്‍ഷത്തിനുശേഷം വില്‍ക്കാം; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മിച്ച വീടുകള്‍ വില്‍ക്കാനുള്ള സമയപരിധി ഏഴ് വര്‍ഷമായി കുറച്ച് ഉത്തരവിറക്കി. മുമ്പ് ഇത് പത്തുവര്‍ഷമായിരുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ഭവന ആനുകൂല്യം ലഭിച്ച എല്ലാവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. എറണാകുളം ജില്ലാ തദ്ദേശ അദാലത്തില്‍ മന്ത്രി എം.ബി.രാജേഷ് ഇതു സംബന്ധിച്ച പൊതുതീരുമാനം പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ധനസഹായം ലഭിച്ച് ഏഴ് വര്‍ഷം കഴിഞ്ഞവര്‍ക്ക് ശേഷിക്കുന്ന കാലയളവിലെ കരാര്‍ റദ്ദ് ചെയ്തത് നല്‍കാനും സ്ഥലത്തിന്റെ രേഖകള്‍ വാങ്ങി വച്ചിട്ടുണ്ടെങ്കില്‍ തിരികെ നല്‍കാനും ആവശ്യമായ നിര്‍ദേശം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് അടിയന്തരമായി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു

Related posts

Leave a Reply

Your email address will not be published. Required fields are marked *