Breaking News

ഓംബുഡ്സ്മാന്‍ സിറ്റിങ് സെപ്റ്റംബര്‍ 9ന്

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാന്‍ സെപ്റ്റംബര്‍ 9 പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ സിറ്റിങ് നടത്തും. രാവിലെ 11 മുതല്‍ ഒരു മണി വരെയാണ് സിറ്റിങ്. പോത്തന്‍കോട് ബ്ലോക്ക് പ്രദേശത്തെ അണ്ടൂര്‍ക്കോണം, അഴൂര്‍, കഠിനംകുളം, മംഗലാപുരം, പോത്തന്‍കോട് ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, മേറ്റുമാര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കും പരാതികളും നിര്‍ദേശങ്ങളും സിറ്റിങില്‍ അറിയിക്കാം.

Related posts

Leave a Reply

Your email address will not be published. Required fields are marked *