Breaking News

മയപ്പെടാതെ അന്‍വര്‍; എ.ഡി.ജി.പിക്കെതിരായ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം തുടങ്ങിയെന്നും ആരോപണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എ.ഡി.ജി.പിക്കും എതിരായ ആരോപണങ്ങളില്‍ മയപ്പെടാതെ പി.വി.അന്‍വര്‍ എം.എല്‍.എ. ഇന്നലെ പി.വി.അന്‍വര്‍ മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം തന്റെ നിലപാടുകള്‍ മയപ്പെടുത്തിയെങ്കിലും അതിനേക്കാള്‍ ശക്തമായ രീതിയിലാണ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. പിണറായി വിജയന്‍ വീട്ടില്‍നിന്ന് വന്ന് മുഖ്യമന്ത്രിയായതല്ല, പാര്‍ട്ടിയാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതെന്നാണ് അന്‍വറിന്റെ ഇന്നത്തെ പ്രതികരണം. അതിനൊപ്പം അന്തസ്സുള്ള മുഖ്യമന്ത്രിക്കും അന്തസ്സുള്ള പാര്‍ട്ടിക്കുമാണ് താന്‍ പരാതി നല്‍കിയിരിക്കുന്നതെന്നും അന്‍വര്‍ പറയുന്നുണ്ട്. വിശ്വസിച്ച് ഉത്തരവാദിത്തം ഏല്‍പിച്ചവര്‍ മുഖ്യമന്ത്രിയെ ചതിച്ചു എന്ന പ്രസ്താവനയിലൂടെ അന്‍വര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ഒളിയമ്പെയ്യുന്നുണ്ട്.

എ.ഡി.ജി.പി അജിത് കുമാറിനെ സ്ഥാനത്തുനിന്നും മാറ്റാതെയുള്ള അന്വേഷണത്തില്‍ തൃപ്തനല്ലെന്നും അന്‍വറിന്റെ വാക്കുകളില്‍നിന്ന് വ്യക്തമാണ്. ഹെഡ്മാസ്റ്റര്‍ക്കെതിരായ പരാതി പ്യൂണ്‍ അല്ല അന്വേഷിക്കേണ്ടതെന്നായിരുന്നു ഇക്കാര്യത്തില്‍ അന്‍വറിന്റെ പ്രതികരണം. എ.ഡി.ജി.പിക്ക് താഴെയുള്ള ഉദ്യോഗസ്ഥരടങ്ങിയ അന്വേഷണ സംഘം അദ്ദേഹത്തിന് വിധേയരായി അന്വേഷണം നടത്തിയാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടിവരുമെന്നും അന്‍വര്‍ പറഞ്ഞു. ഇതിനോടകംതന്നെ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ തുടങ്ങിയതായും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിനെ തകര്‍ക്കാനുള്ള ലോബിക്കെതിരായ വിപ്ലവമായി തന്റെ പോരാട്ടം മാറുമെന്ന അന്‍വറിന്റെ പ്രസ്താവന പാര്‍ട്ടിക്കുള്ളിലെ ആരെയെങ്കിലും ലക്ഷ്യം വച്ചുള്ളതാണോ എന്ന സംശയ

Related posts

Leave a Reply

Your email address will not be published. Required fields are marked *