

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരായ പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനം. പി.ശശിക്കെതിക്കെതിരെ പി.വി.അന്‍വര്‍ എം.എല്‍.എയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പരാതി നല്‍കിയിരിക്കുന്നത്. പി.വി.അന്‍വറിന്റെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ആരോപണങ്ങള്‍ ഗൗരവത്തിലുള്ളതാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍ നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഈ പരാതികള്‍ സംബന്ധിച്ച് ചര്‍ച്ച നടക്കും. പി.വി.അന്‍വര്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ എ.കെ.ജി സെന്ററിന് മുന്നിലെ ഫ്‌ലാറ്റിലെത്തി നേരില്‍ കണ്ടാണ് പരാതി നല്‍കിയത്.




മുഖ്യമന്ത്രിക്ക് ഇന്നലെ നല്‍കിയ അതേ പരാതിയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയതെന്നാണ് പി.വി.അന്‍വര്‍ പ്രതികരിച്ചത്. എന്നാല്‍ അന്വേഷണം സംബന്ധിച്ച് ഒരുറപ്പും തനിക്ക് എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്നലെയാണ് പി.വി.അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നുവെന്നതാണ് പി.വി.അന്‍വറിന്റെ പരാതിയിലെ പ്രധാന ആരോപണം. ഈ പരാതി ഏറെക്കാലമായി സി.പി.എമ്മിന് അകത്തുണ്ട്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലെ ചര്‍ച്ചകള്‍ക്ക് അനുസരിച്ചായിരിക്കും പരാതിയില്‍ എന്ത് നിലപാടെടുക്കണമെന്ന് തീരുമാനിക്കുക.



