

കടയ്ക്കാവൂര്‍: മനുഷ്യ അവയവക്കടത്തുമായി ബന്ധപ്പെട്ട് വര്‍ക്കല സ്വദേശി നല്‍കിയ പരാതിയില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി സ്വദേശികളായ നജുമുദ്ദീന്‍, ശശി എന്നിവരാണ് അറസ്റ്റിലായത്. വര്‍ക്കല സ്വദേശിയായ ഇരുപത്തിനാലുകാരിയാണ് പരാതിക്കാരി. യുവതിയുടെ കിഡ്‌നി എടുത്തുമാറ്റാന്‍ ശ്രമിച്ചുവെന്നാണ് കടക്കാവൂര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. മനുഷ്യ അവയവ കടത്തുമായി ബന്ധപ്പെട്ട ഏജന്റുമാരില്‍ പ്രധാനികളാണ് പോലീസിന്റെ പിടിയിലായതെന്നാണ് ലഭിക്കുന്ന വിവരം. മലപ്പുറത്തുനിന്നും പ്രതികളെ കടയ്ക്കാവൂരില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.







