Breaking News

തൊഴിലവസരങ്ങള്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയോട് അനുബന്ധിച്ചു എംപ്ലോയ്മെന്റ് വകുപ്പ് തിരുവനന്തപുരം വഴുതക്കാട് ഗവണ്മെന്റ് വിമന്‍സ് കോളേജില്‍ സെപ്തംബര്‍ 07 ന് നിയുക്തി 2024 ജോബ് മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴില്‍ ദാതാക്കളെയും തൊഴിലന്വേഷകരെയും പങ്കെടുപ്പിച്ചു നടക്കുന്ന തൊഴില്‍ മേളയില്‍ ഐ ടി, ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കല്‍, അക്കൗണ്ട്‌സ്, ഓട്ടോമൊബൈല്‍, ടെക്‌നിക്കല്‍, മാര്‍ക്കറ്റിംഗ് മേഖലയിലെ 70 ല്‍ പരം തൊഴില്‍ ദാതാക്കള്‍ പങ്കെടുക്കും. ഡിഗ്രി, ഐ.ടി.ഐ, ഡിപ്ലോമ, എഞ്ചിനീയറിംഗ്, മറ്റു പ്രൊഫഷണല്‍ ഡിഗ്രികള്‍ കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. തൊഴില്‍ മേളയില്‍ പങ്കെടുക്കുവാന്‍ www.jobfest.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *