Breaking News

മലയാള സിനിമ സെറ്റില്‍ ഒളിക്യാമറ; ആരോപണവുമായി തമിഴ് നടി

തിരുവനന്തപുരം: മലയാള സിനിമാ സെറ്റില്‍ ഒളിക്യാമറ വച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തുവെന്ന ആരോപണവുമായി തെന്നിന്ത്യന്‍ നടി രാധിക ശരത്കുമാര്‍. സിനിമാ സെറ്റിലെ കാരവാനിലാണ് ഒളിക്യാമറ വച്ച് നടിമാരുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതെന്നായിരുന്നു രാധിക ശരത്കുമാര്‍ ഒരു പ്രമുഖ മലയാളം ചാനലിലൂടെ വെളിപ്പെടുത്തിയത്. സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടെന്നും ഭയന്നുപോയ താന്‍ കാരവാനില്‍ വച്ച് വസ്ത്രം മാറാതെ, ഹോട്ടല്‍ മുറിയിലേക്ക് പോയെന്നും രാധിക വ്യക്തമാക്കി.

കാരവാനില്‍ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര്‍ സൂക്ഷിക്കുന്നു. ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ട്. സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിച്ച് കണ്ടു എന്നാണ് രാധികയുടെ വെളിപ്പെടുത്തല്‍. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഉപയോഗിച്ചില്ലെന്നും നടി പറയുന്നു. നടിമാര്‍ വസ്ത്രം മാറുന്ന വീഡിയോ അവര്‍ കൂട്ടമായിരുന്ന് കാണുകയായിരുന്നു. ഇനി ഇങ്ങനെ ഉണ്ടായാല്‍ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞുവെന്നും രാധിക വെളിപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *