Breaking News

അമ്മയില്‍ പൊട്ടിത്തെറി; മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജി വച്ചു

കൊച്ചി: അമ്മ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ദിഖ് രാജി വച്ചതിന് പിന്നാലെ താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി. സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജിവച്ചു. മോഹന്‍ലാലിന് പിന്നാലെ ബാബുരാജ്, ഷാജോണ്‍, വെഞ്ഞാറമൂട് സുരാജ്, വിനു മോഹന്‍, ഉണ്ണിമുകുന്ദന്‍, ജോമോള്‍, അന്‍സിബ ഹസന്‍, സരയു തുടങ്ങിയ പ്രമുഖര്‍ തന്നെ രാജിവയ്ക്കുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമയിലുണ്ടായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

അമ്മയുടെ ഭാരവാഹിത്വത്തില്‍ ഇരിക്കുന്നവര്‍തന്നെ ലൈംഗികാരോപണങ്ങളില്‍ ഉള്‍പ്പെട്ടതോടെ അമ്മയെന്ന സംഘടനയില്‍ ഭിന്നത വളര്‍ന്നിരുന്നു. ആരോപണവിധേയനായ ജോയിന്‍ സെക്രട്ടറി ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങള്‍ ഉന്നയിച്ചതോടെയാണ് കൂട്ട രാജിയിലേക്കെത്തിയത്. നടന്‍ ജഗദീഷിന്റെ നേതൃത്വത്തില്‍ അമ്മയില്‍ ബദല്‍ ഗ്രൂപ്പ് രൂപപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം നടന്‍ പൃഥ്വിരാജും സംഘടനയ്ക്ക് തെറ്റുപറ്റിയെന്ന് കുറ്റപ്പെടുത്തിയിരുന്നു. സംഘനയുടെ നിലപാട് ദുര്‍ബലമാണെന്നും പവര്‍ ഗ്രൂപ്പ് എന്നൊന്നുണ്ടെങ്കില്‍ അതില്ലാതാവേണ്ടതാണെന്നും അദ്ദേഹം നിലപാട് സ്വീകരിച്ചിരുന്നു. സിനിമയില്‍ ബഹിഷ്‌കരണവും വിലക്കും പാടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഞങ്ങള്‍ സംഘടനയില്‍ തന്നെ അംഗങ്ങളായി തുടരുന്നുവെന്നും സംഘടനയില്‍നിന്ന് വിട്ടുപോയി എന്ന രീതിയില്‍ കരുതേണ്ട കാര്യമില്ലെന്നും നടന്‍ ജോയ് മാത്യു വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *