Breaking News

ശ്രീനാരായണഗുരു യൂണിവേഴ്‌സല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബൗദ്ധിക വിനിമയ ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: ശ്രീ നാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ കോളേജ് തലത്തില്‍ എത്തിക്കുക ഉദ്ദേശത്തോടെ ശ്രീനാരായണഗുരു യൂണിവേഴ്‌സല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബൗദ്ധിക വിനിമയത്തിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ചെമ്പഴന്തി, വര്‍ക്കല എന്നിവിടങ്ങളിലെ ശ്രീനാരായണ കോളേജുകള്‍ എന്നീ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് ശ്രീനാരായണഗുരു യൂണിവേഴ്‌സല്‍ ഫോറം ഗുരുദേവ ദര്‍ശനങ്ങള്‍ കോളേജ് തലത്തില്‍ എത്തിക്കാനുള്ള പദ്ധതി തയാറാക്കുന്നത്.

ചെമ്പഴന്തി കേന്ദ്രമാക്കി പുതിയതായി ആരംഭിച്ച സംഘടനയാണ് ‘ശ്രീനാരായണഗുരു യൂണിവേഴ്‌സല്‍ ഫോറം’. സംഘടനയുടെ ഔപചാരികമായ ഉദ്ഘാടനം ശ്രീ നാരായണഗുരു അന്തര്‍ദേശീയ പഠന തീര്‍ത്ഥാടനകേന്ദ്രം ഡയറക്ടര്‍ പ്രൊഫ.എസ്.ശിശുപാലന്‍ നിര്‍വഹിച്ചു. ആധുനിക സമൂഹത്തിന് സ്വത്വബോധവും ദിശാബോധവും നല്‍കുന്നതിന് ശ്രീനാരായണ ഗുരുവിന്റെ പ്രവര്‍ത്തനങ്ങളും ദര്‍ശനങ്ങളും ഏറെ സഹായിച്ചുവെന്ന് അ്‌ദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീനാരായണഗുരു യൂണിവേഴ്‌സല്‍ ഫോറം പ്രസിഡന്റ് അഡ്വ. ഷീല ആര്‍.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

ഡോ. പി.വസുമതീ ദേവി, ഡോ. എസ്.കെ രാധാകൃഷ്ണന്‍, ബി.ആര്‍ രാജേഷ്, രമേശ് ശ്രീലകത്തിന്‍, മുരുക്കുംപുഴ രാജേന്ദ്രന്‍, ഡോ.പ്രീത കൃഷ്ണന്‍, ഡോ.ആവണി ശശീന്ദ്രന്‍, കെ.വേണുഗോപാലന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. തങ്കമണി നാരായണന്‍ വീണ വാദനവും, ബി.സൈനുമോള്‍, വിമല പത്മാകരന്‍, ഗീത.എസ് എന്നിവര്‍ ഗുരുകൃതി ആലാപനവും നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *