Breaking News

ഗണേശോത്സവം: ഗണേശോത്സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 4 മുതല്‍ 12 വരെ

വര്‍ക്കല: ഗണേത്സോത്സവ ട്രസ്റ്റിന്റെയും ശിവസേനയുടെയും ആഭിമുഖ്യത്തിലുള്ള ഗണേശോത്സവം സെപ്തംബര്‍ 4 മുതല്‍ 12 വരെ നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍, ജീവകാരുണ്യ സംഘടനകള്‍, വിവിധ മേഖലകളിലുള്ള ക്ലബ്ബുകള്‍, തൊഴിലാളി സംഘടനകള്‍, വ്യാപാര മേഖലയിലെ സംഘടനകള്‍ തുടങ്ങി സമൂഹത്തിന്റെ സമസ്ത മേഖലകളിലുമുള്ളവരുടെ കൂട്ടായ്മയിലൂടെയാണ് ഗണേശോത്സവം സംഘടിപ്പിക്കുന്നത്. ഗണേശോത്സവത്തിന്റെ ഭാഗമായി ഗണേശ വിഗ്രഹങ്ങളുടെ മിഴിതുറക്കല്‍ ചടങ്ങ് സെപ്തംബര്‍ 3ന് നടക്കുമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. വര്‍ക്കല പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ട്രസ്റ്റ് ഭാരവാഹികളായ ഗിരിരാജ് (ചെയര്‍മാന്‍), വിജയകുമാര്‍ (പ്രസിഡന്റ്), ദേവകുമാര്‍ (സെക്രട്ടറി), അജിത് സിംഗ്, അഡ്വ:അനില്‍കുമാര്‍(ജന.കണ്‍വീനര്‍മാര്‍), സുരേഷ് ഉത്തമന്‍ (ട്രഷറര്‍), ഹറോഷ് എന്നിവര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *