

ആറ്റിങ്ങല്‍: നഗരൂര്‍ സ്വദേശിനിയായ പതിനേഴുകാരിയെ നിരവധി തവണ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഒളിവില്‍ പോയ പ്രതി 13 വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസിന്റെ പിടിയിലായി. വര്‍ക്കല ചെമ്മരുതി തുണ്ടുവിള കുന്നത്തുമല പറങ്കിമാംവിള വീട്ടില്‍ പ്രവീണി(35)നെയാണ് ആറ്റിങ്ങല്‍ പോലീസ് പിടികൂടിയത്. 2011 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ആറ്റിങ്ങല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി കുവൈറ്റിലേക്ക് പോകുകയായിരുന്നു.




വിദേശത്തുനിന്ന് 6 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയ പ്രതി ഇവിടെയും ഒളിവുജീവിതമാണ് നയിച്ചത്. ഏറെക്കാലം കൊല്ലം പുനലൂരില്‍ താമസിച്ച പ്രതി കഴിഞ്ഞ വര്‍ഷം വര്‍ക്കല ഞെക്കാട് താമസമാക്കി. ഈ വിവരം മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ വലയിലായത്. ആറ്റിങ്ങല്‍ എസ്.എച്ച്.ഒ ഗോപകുമാര്‍.ജി, ഗോപകുമാര്‍.ജി, എസ്.ഐമാരായ സജിത്ത്.എസ്, ജിഷ്ണു.എം.എസ്, എ.എസ്.ഐമാരായ രാധാകൃഷ്ണന്, ഉണ്ണിരാജ്, സി.പി.ഒ നിധിന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



