

ഇടവ: ഇടവയില്‍ അംഗന്‍വാടി മന്ദിരം ഉദ്ഘാടനം ചെയ്തു. ഇടവ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ അന്‍പതാം നമ്പര്‍ അംഗനവാടി ഇനി പുതിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുക. പുതിയ അംഗന്‍വാടി മന്ദിരത്തിന്റെ ഉദ്ഘാടനം വി.ജോയ് എം.എല്‍.എ നിര്‍വഹിച്ചു. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശന് അധ്യക്ഷയായിരുന്നു. ഇടവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ മാരായ സുനിത.എസ്.ബാബു, സീനത്ത്.കെ.ജെ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എസ്.അക്ബര്‍, ജില്ലാ പഞ്ചായത്ത് അംഗം ഗീത നസീര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ.ആര്.എസ്.കുമാര്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഹര്‍ഷാദ് സാബു, ബിന്ദു.സി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.സുശീലന്, ജെസ്സി.വി, ഡി.എസ്.പ്രദീപ്, വാര്‍ഡ് മെമ്പര്‍ സജി കുമാര്‍.എസ്, മറ്റ് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, സി.ഡി.പി.ഒ ജ്യോതിഷ്മതി, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ ഷൈലജ.എസ് തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡിലെ അംഗന്വാടിക് പുതിയ കെട്ടിടം വേണമെന്ന് തദ്ദേശ വാസികള്‍ ദീര്‍ഘ കാലമായി ആവശ്യപ്പെട്ടിരുന്നതാണ്. വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22 ലക്ഷം രൂപ ചെലവിലാണ് അംഗന്‍വാടിക്ക് പുതിയ മന്ദിരം പണിതത്.






