Breaking News

ഇടവ ഗ്രാമ പഞ്ചായത്തില്‍ കര്‍ഷക ദിനം ആചരിച്ചു

ഇടവ: ഇടവ ഗ്രാമ പഞ്ചായത്തില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിച്ചു. ഇടവ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിലാണ് കര്‍ഷക ദിനം ആചരിച്ചത്. കര്‍ഷക ദിനാചരണത്തിന്റെ ഉദ്ഘാടനം വി.ജോയ് എം.എല്‍.എ നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു. ഇടവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീര്‍, ഇടവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ.ആര്‍.എസ്.കുമാര്‍, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ സുനിത.എസ്.ബാബു, സീനത്ത്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ഹര്‍ഷാദ് സാബു, ബിന്ദു.സി., ശശി മുണ്ടക്കല്‍, കൃഷി ഓഫീസര്‍ അനശ്വര.ആര്‍.എസ്, കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സന്ധ്യ.സി.എസ്, കൃഷി അസിസ്റ്റന്‍ഡ് നൂര്‍ നിസ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പാടശേഖര പ്രതിനിധികള്‍, കാര്‍ഷിക കര്‍മസേന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാതൃകാ കര്‍ഷകരെ ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് കാര്‍ഷിക പ്രദര്‍ശനവും വിപണന മേളയും നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *