

തിരുവനന്തപുരം: തിരുവനന്തപുരം ബീമാപള്ളിയില്‍ യുവാവ് മരിച്ച നിലയില്‍. ഷിബിലി എന്ന യുവാവിനെയാണ് ഇന്നലെ രാത്രി 12 മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷിബിലിയുടെ സഹോദരന് വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഷിബിലി ചിലരുമായി സംഘര്ഷത്തിലേര്പ്പെട്ടതായി സൂചനകളുണ്ട്. ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.






