Breaking News

വര്‍ക്കലയിലും ആറ്റിങ്ങലിലും വിവിധയിടങ്ങളില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

വര്‍ക്കല നഗരസഭയില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍നിന്ന്‌
വര്‍ക്കല പോലീസ് സ്‌റ്റേഷനില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍നിന്ന്‌

വര്‍ക്കല: വര്‍ക്കല നഗരസഭയില്‍ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി നടന്നു. നഗരസഭാ ചെയര്‍മാന്‍ കെ.എം.ലാജി പതാക ഉയര്‍ത്തി. വൈസ് ചെയര്‍പേഴ്സണ്‍ കുമാരി സുദര്‍ശിനി, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിതിന്‍.വി.നായര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിജി.വി, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജയകുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജിനി, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബീവി ജാന്‍, മറ്റ് കൗണ്‍സിലര്‍മാര്‍, നഗരസഭാ ജീവനക്കാര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വര്‍ക്കല പോലീസ് സ്‌റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എസ്.എച്ച്.ഒ പ്രവീണ്‍ ദേശീയ പതാക ഉയര്‍ത്തി. എസ്.ഐ അഭിഷേക്, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആറ്റിങ്ങല്‍ നഗരസഭയിലും സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വക്കേറ്റ് എസ്.കുമാരി പതാക ഉയര്‍ത്തി. വൈസ് ചെയര്‍മാന്‍ തുളസീധരന്‍ പിള്ള, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, മറ്റ് കൗണ്‍സിലര്‍മാര്‍, നഗരസഭ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷനില്‍ നടന്ന സ്വാത്ര്യദിനാഘോഷ പരിപാടിയില്‍ എസ്.എച്ച്.ഒ ഗോപകുമാര്‍ പതാക ഉയര്‍ത്തി, സബ് ഇന്‍സ്‌പെക്ടര്‍ സജിത്ത്, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആറ്റിങ്ങല്‍ കോടതിയില്‍ നടന്ന ചടങ്ങില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികെ പ്രദീപ് പതാക ഉയര്‍ത്തി. ജഡ്ജിമാരായ ശ്രീകുമാര്‍, സ്വാതികൃഷ്ണ, സബ് ജഡ്ജ്, അശോക്ഖഖാന്‍, മജിസ്‌ട്രേറ്റുമാരായ ജവഹര്‍.എച്ച്, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി രാജേഷ്.വി.നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *