Breaking News

വ്യാജ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതി അറസ്റ്റില്‍

ആറ്റിങ്ങല്‍; ആറ്റിങ്ങലില്‍ വ്യാജ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതി അറസ്റ്റില്‍. കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബി.എസ്.എസ്.ജി എന്ന ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറായ അജി തോമസാ(47)ണ് അറസ്റ്റിലായത്. തന്റെ കമ്പനിക്കുവേണ്ടി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന റൂഫിംഗ് ഷീറ്റിന്റെ വിതരണാവകാശം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരില്‍നിന്നായി 18 ലക്ഷത്തോളം രൂപയാണ് പ്രതി തട്ടിയെടുത്തത്. ആറ്റിങ്ങല്‍ ആലംകോട് മസ്ജിദ് ലൈന്‍ ബിസ്മി ഹൗസില്‍ മുഹമ്മദ് അഫ്‌റഫിന്റെ പക്കല്‍നിന്ന് മൂന്ന് ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. തന്റെ കമ്പനിക്കുവേണ്ടി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന റൂഫിംഗ് ഷീറ്റിന്റെ വിതരണാവകാശം മുഹമ്മദ് അഷറഫിന് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി പണം നടത്തിച്ചത്.

2021 നവംബര്‍ 20ന് ആലംകോട് പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലില്‍വച്ച് 1,50,000രൂപ നേരിട്ടും പിറ്റേദിവസം വീണ്ടും 1,50,000 രൂപ ബാങ്ക് അക്കൗണ്ട് വഴിയുമാണ് പ്രതി മുഹമ്മദ് അഷറഫില്‍നിന്നും കൈപ്പറ്റിയത്. പണം കൈപ്പറ്റി നാളിതുവരെയും വാഗ്ദാനം ചെയ്ത വിതരണാവകാശമോ പണമോ നല്‍കാന്‍ പ്രതി തയാറാറാവാത്തതിനെ തുടര്‍ന്ന് മുഹമ്മദ് അഷ്‌റഫ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൊല്ലം പുനലൂര്‍ സ്വദേശി അനീഫ് വര്‍ഗീസ്, വര്‍ക്കല വടശ്ശേരിക്കോണം സ്വദേശി തോമസ് പത്രോസ് എന്നിവരില്‍നിന്നും ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍ പോയ പ്രതിയെ ഇന്നലെ ഉച്ചയ്ക്ക് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ്റിങ്ങല്‍ എസ്.എച്ച്.ഒ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സജിത്ത്.എസ്, ജിഷ്ണു.എം.എസ്, ഗ്രേഡ് എസ്.ഐ സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *