Breaking News

ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മൂന്നുമുക്ക് ട്രാഫിക് സിഗ്‌നലിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മാമം ചൈതന്യ ജംഗ്ഷന് സമീപം തെക്കേവിള വീട്ടില്‍ ചന്ദ്രശേഖരപിള്ളയുടെ മകന്‍ അതുല്‍ ശേഖര്‍ (26) ആണ് മരണപ്പെട്ടത്. ഇന്ന് വെളുപ്പിന് നാലുമണിക്കായിരുന്നു സംഭവം. ആറ്റിങ്ങില്‍ ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് അതുല്‍ ഓടിച്ച് പോവുകയായിരുന്ന ബൈക്ക് മൂന്നുമുക്ക് ട്രാഫിക് സിഗ്‌നലിനു സമീപം ദേശീയപാതയോരത്തെ ഫുട്പാത്തില്‍ ഇടിച്ചു കയറിയ ശേഷം മതിലില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഉടന്‍തന്നെ അതുലിനെ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴക്കൂട്ടം ഇന്‍ഫോസിസിലെ ജീവനക്കാരനാണ് അതുല്‍. അമ്മ: ജയശീ(പരേത),

Related posts

Leave a Reply

Your email address will not be published. Required fields are marked *