

ദില്ലി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയഖ് ഹസീന ഇന്ത്യയിലുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. സര്‍വകക്ഷി യോഗത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് ഷെയഖ് ഹസീന ഇന്ത്യയിലുണ്ടെന്ന് വ്യക്തമാക്കിയത്. എന്നാല്‍, ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും എസ്.ജയശങ്കര്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് രാഹുല്‍ ഗാന്ധിയും കെ.സി.വേണുഗോപാലും പിന്തുണ അറിയിച്ചു.



ബംഗ്ലദേശിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതില്‍ ചര്‍ച്ച നടന്നു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യോഗത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പതിമൂവായിരത്തോളം പേര് നിലവില്‍ ബംഗ്ലാദേശിലുണ്ട്. തെരഞ്ഞെടുപ്പ് മുതല്‍ തുടങ്ങിയ വിഷയങ്ങളാണെന്ന് സര്‍ക്കാര്‍ യോഗത്തില്‍ അറിയിച്ചു. ബംഗ്ലാദേശ് സേനയുമായി ബന്ധപ്പെടുന്നുണ്ട്. കലാപത്തില്‍ വിദേശ ഇടപെടലുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുത്തില്ല. ആഭ്യന്ത്രമന്ത്രി അമിത് ഷാ പങ്കെടുത്തു.


