

വര്‍ക്കല: വര്‍ക്കല എസ്.എന്‍ മിഷന് ആശപത്രിയില്‍ നഴ്സിംഗ് എഡ്യൂക്കേഷന്‍ അന്തര്‍ദേശീയ സെമിനാര്‍. തുടര്‍ നഴ്സിംഗ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന് ഹോസ്പിറ്റല്‍, കോളേജ് ഓഫ് നഴ്സിംഗ്, സ്കൂള്‍ ഓഫ് നഴ്സിംഗ് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നത്. ‘ബിഹേവിയര്‍ ചേയിഞ്ച് കമ്മ്യൂണിക്കേഷന്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാര്‍. ആരോഗ്യ മേഖലയില്‍ വൈജ്ഞാനികവും വൈകാരികവും മാനസികവുമായ കഴിവുകളോടുകൂടിയ നഴ്സുമാരെ വാര്‍ത്തെടുക്കുക എന്നതാണ് ഈ സെമിനാറിന്റെ ലക്ഷ്യം.


ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നഴ്സിംഗ് കെയര്‍ വര്‍ദ്ധിപ്പിക്കുക. പ്രൊഫഷണല്‍ ജീവിതത്തെ വൈകാരിക ബുദ്ധിയുമായി സന്തുലിതമാക്കാനുള്ള കഴിവുകള്‍ വികസിപ്പിക്കുക. ഗുണനിലവാരമുള്ള രോഗി പരിചരണത്തില്‍ ടീം വര്‍ക്കും സഹകരണവും വളര്‍ത്തുക. പ്രശ്നപരിഹാരവും വിമര്‍ശനാത്മക ചിന്താശേഷിയും ശക്തിപ്പെടുത്തുക, പ്രൊഫഷണലിസവും തൊഴില്‍ നൈതികതയും വര്‍ദ്ധിപ്പിക്കുക, നിയമപരവും നിയന്ത്രണപരവുമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ഡോക്യുമെന്റേഷന്റെ കൃത്യതയും പൂര്‍ണ്ണതയും വര്‍ദ്ധിപ്പിക്കുക, പ്രമേഹമുള്ള വ്യക്തികളുടെ ആരോഗ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുക എന്നിവ സെമിനാറിന്റെ പ്രധാന ഉദ്ദേശങ്ങളാണ്.


സെമിനാറിന്റെ ഉദ്ഘാടനം ആഗസ്റ്റ് 6 ന് ശിവഗിരി കണ്വെന്ഷന് സെന്ററില്‍ ഹോസ്പിറ്റല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ നിര്‍വഹിക്കും. കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രാര്‍ ഡോ:സോന.പി.എസ്, ട്രെയിന്‍ഡ് നഴ്സസ് ഓഫ് അസോസിയേഷന് ഇന്ത്യ കേരള ഘടകം ട്രഷറര്‍ ദീപ കുമാരി.വി.എ, സൗദി അറേബ്യ മുഹയില്‍ അസീര്‍ ഹോസ്പിറ്റല്‍ ഡീന്‍ ഡോ:അബീര്‍ അസീരി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. എല്‍സമ്മ ടോമിച്ചന് (മുത്തൂറ്റ് ഹോസ്പിറ്റല്‍ കോഴഞ്ചേരി), ഡോ:സരിക തെരേസ (ചീഫ് നഴ്സിംഗ് ഓഫീസര്‍ കാരിതാസ് ഹോസ്പിറ്റല്‍, കോട്ടയം), ലിജി.ബി.ദാസ് (എസ്.എസ്.എന്‍ എം.എം കോളേജ് ഓഫ് നഴ്സിംഗ്) ഡോ:അബീര്‍ അസീരി(സൗദി അറേബ്യ) എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സുകള്‍ നയിക്കും.


ഡോ.:എസ്.കെ.നിഷാദ് (ഡയറക്ടര്‍ എസ്.എസ്.എന്‍.എം.എം.എച്ച്), ബീന.ബി (കെ.എന്‍.എം.സി മെമ്പര്‍ നഴ്സിംഗ്, സൂപ്രണ്ട് എസ്.എസ്.എന്‍.എം.എം.എച്ച്), ഡോ.കൃപ (പ്രിന്‍സിപ്പല്‍ കോളേജ് ഓഫ് നഴ്സിംഗ്), ജ്യോതി ജോസഫ് (പ്രിന്‍സിപ്പല്‍, സ്കൂള്‍ ഓഫ് നഴ്സിംഗ്) തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തും. സംസ്ഥാനത്തെ വിവിധ ആശുപത്രികള്‍, നഴ്സിംഗ് കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്നും 200 ല്‍ പരം നഴ്സുമാര്‍ സെമിനാറില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9995780439.