Breaking News

വയനാട് ദുരന്തം; പുനരധിവാസത്തിന് ടൗണ്‍ഷിപ് നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി

കല്‍പ്പറ്റ: വയനാട് ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ സുരക്ഷിതമായ സ്ഥലത്ത് ടൗണ്‍ഷിപ് നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തത്തെ അതിജീവിച്ചവരുടെ പുനരധിവാസം മികച്ച രീതിയില്‍ നടപ്പിലാക്കനാണാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിനായി കഠിനമായ അധ്വാനവും മികച്ച ആസൂത്രണവും വിഭവശേഷിയും ആവശ്യമാണ്. കൂടുതല്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്തി ടൗണ്‍ഷിപ് നിര്‍മ്മിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായി ഭരണതലത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. എല്ലാവിധ സൗകര്യങ്ങളും ഉപയോഗിച്ച് പുനരധിവാസ പദ്ധതി അതിവേഗം പൂര്‍ത്തിയാക്കും-അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

അതേസമയം, ദുരന്തം സംഭവിച്ച് അഞ്ചാം ദിവസവും ദുരന്തബാധിത പ്രദേശത്ത് തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. മരണമടഞ്ഞവരുടെ എണ്ണം 360 ആയി ഉയര്‍ന്നു. 30 കുട്ടികള്‍ മരിച്ചുവെന്നും സ്ഥിരീകരിച്ചു. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹങ്ങള്‍ ഇന്ന് പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും. മുണ്ടക്കൈയും പുഞ്ചിമട്ടവും കേന്ദ്രീകരിച്ചാണ് ഇന്ന് തെരച്ചില്‍ നടക്കുക. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേരാണ് താമസിക്കുന്നത്. ദുരന്ത മേഖലയിലും ചാലിയാറിലും തെരച്ചില്‍ തുടരുകയാണ്. ഇന്നലെ മാത്രം 40 ടീമുകള്‍ ആറ് സെക്ടറുകളായി തിരിഞ്ഞ് രാവിലെ ഏഴ് മണി മുതല്‍ തെരച്ചില്‍ ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആകെ 1419 പേരാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി തുടരുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *