

വര്‍ക്കല: വര്‍ക്കലയില്‍ സൗജന്യ കരള്‍ രോഗ നിര്‍ണ്ണയ ക്യമ്പ് നാളെ. വര്‍ക്കല ന്യൂ മംഗല മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഡോ.വിജയകുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പ് ബുധനാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയായിരിക്കും പ്രവര്‍ത്തിക്കുക. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് 4000 മുതല്‍ 6000 രൂപവരെ ചെലവ് വരുന്ന കരള്‍ രോഗ നിര്‍ണ്ണയ ടെസ്റ്റ് തികച്ചും സൗജന്യമായാണ് ചെയ്യുന്നത്.





