Breaking News

ബാലസംഘം കൂന്തള്ളൂര്‍ മേഖല സമ്മേളനം

ആറ്റിങ്ങല്‍: ബാലസംഘം കൂന്തള്ളൂര്‍ മേഖല സമ്മേളനം ചിറയിന്‍കീഴ് തിട്ടയില്‍മുക്ക് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്നു. മേഖല പ്രസിഡന്റ് വൈഗ ചഞ്ചലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി അംഗം ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ചില്‍ഡ്രന്‍സ് അക്കാഡമി ഡയറക്ടര്‍ വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ ഹരീഷ്ദാസ് സ്വാഗതം പറഞ്ഞു.

ബാലസംഘം ഏരിയ കണ്‍വീനര്‍ പഞ്ചമംസുരേഷ് ഏരിയ കോര്‍ഡിനേറ്റര്‍ വിഷ്ണുരാജ്, ഏരിയ കമ്മിറ്റിയംഗം ഗ്രേറ്റി, ഏരിയ കമ്മിറ്റി അംഗവും കൂന്തള്ളൂര്‍ മേഖലാ കണ്‍വീനറുമായ ജി.സന്തോഷ്‌കുമാര്‍, മേഖലാ കോര്‍ഡിനേറ്റര്‍ വൈശാഖ്, പൊതു പ്രസ്ഥാനത്തിന്റെ നേതാക്കളായ ജി.വേണുഗോപാലന്‍ നായര്‍, അനില്‍കുമാര്‍ ഉദയകുമാര്‍, വിജുകുമാര്‍, സുലഭ, ബിനു, സുജാത എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ചിറയിന്‍കീഴ് സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡ് അംഗം ഷീജ.കെ.എസ് നന്ദി രേഖപ്പെടുത്തി. സമ്മേളനത്തില്‍ പുതിയ ഭാരവാഹികളായി പ്രസിഡന്റ് വൈഗ ചഞ്ചല്‍, സെക്രട്ടറി സൗരവ് കണ്‍വീനര്‍ സന്തോഷ്‌കുമാര്‍, കോര്‍ഡിനേറ്റര്‍ വൈശാഖ് എന്നിവരെ തിരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *