Breaking News

കല്ലമ്പലത്ത് കക്കൂസ് മാലിന്യം തോട്ടില്‍ ഒഴുക്കി; ടാങ്കര്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

കല്ലമ്പലം: കല്ലമ്പലം തട്ടുപാലത്ത് ടാങ്കര്‍ ലോറിയില്‍ കക്കൂസ് മാലിന്യം കൊണ്ടുനിന്ന് തോട്ടില്‍ ഒഴുക്കിയ സംഭവത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം. ഓടി രക്ഷപെട്ട ക്ലീനറിനായി അന്വേഷണം നടക്കുന്നു. വണ്ടിയുടെ രജിസ്റ്റര്‍ഡ് ഉടമസ്ഥന്‍ കായംകുളം സ്വദേശിനിയായ പുഷ്പമ്മ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ ടാങ്കര്‍ ലോറി കൊട്ടിയം സ്വദേശി റോബിന് വാടകയ്ക്ക് നല്‍കിയതാണെന്നു വ്യക്തമായി. ടാങ്കര്‍ ലോറിയുടെ ഉടമയെയും ഇപ്പോള്‍ കൈവശക്കാരനായ റോബിനെയും കേസില്‍ പ്രതി ചേര്‍ക്കുമെന്ന് കല്ലമ്പലം പോലീസ് സബ് ഇന്‍സ്പെക്ടര്‍ എം.സാഹില്‍ അറിയിച്ചു.

കഴിഞ്ഞ കുറേ നാളുകളായി കല്ലമ്പലത്തും പരിസര പ്രദേശങ്ങളിലും രാത്രിയുടെ മറവില്‍ കക്കൂസ് മലിന്യങ്ങളും ഹോട്ടല്‍ മലിന്യങ്ങളും തള്ളുക പതിവായിരുന്നു. പോലീസ് രാത്രിയില്‍ വാഹന പരിശോധന നടത്തുമ്പോള്‍ മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികള്‍ പരിശോധിക്കുമെങ്കിലും ആ സമയങ്ങളില്‍ മാലിന്യങ്ങള്‍ പുറംതള്ളാത്തതു കാരണം നടപടിയെടുക്കാന്‍ കഴിയാറില്ല. എറണാകുളത്തും തിരുവനന്തപുരത്തും സ്വീവേജ് ഫാംമുകളില്‍ കൊണ്ടുപോകുന്നു എന്നു പറഞ്ഞാണ് പോലീസ് പരിശോധനയില്‍ നിന്നും രക്ഷപ്പെടുന്നത്. കക്കൂസ് മാലിന്യം ഹൈവേയുടെ പണി നടക്കുന്ന കടമ്പാട്ടുകോണം, ഫര്‍മസി ജംഗ്ഷന്‍, തട്ടുപാലം, പുതിയ ബൈപാസ്, ഇടവഴികള്‍. വയലുകള്‍ എന്നിവടങ്ങളിലാണ് വ്യാപകമായി ഒഴുക്കുന്നത്.

ഇത് മൂലം പരിസവാസികള്‍ക്ക് പകര്‍ച്ചവ്യാധികള്‍, അലര്‍ജികള്‍, വയറിളക്കം ഛര്‍ദി എന്നീ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്ന് കഴിഞ്ഞ മൂന്നാഴ്ചയായി തട്ടുപാലത്തു നാട്ടുകാര്‍ സംഘടിച്ചു വാഹനം പിടിക്കാന്‍ രാത്രിയില്‍ ഒളിച്ചിച്ചിരിക്കുക പതിവായിരുന്നു. മൂന്ന് നാല് ദിവസം മുന്‍പ് രാത്രിയില്‍ തട്ടുപാലത്തു ടാങ്കര്‍ വാഹനം മാലിന്യം ഒഴുക്കുന്നത് കണ്ടു നാട്ടുകാര്‍ വാഹനം പിന്തുടര്‍ന്നെങ്കിലും അമിതാവേഗതയില്‍ വാഹനം ചാത്തമ്പാറ ഭാഗത്തേക്ക് ഓടിച്ചു പോയതിനാല്‍ പിന്തുടര്‍ന്ന് പിടിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നാട്ടുകാര്‍ വാഹനത്തിന്റെ നമ്പര്‍ സഹിതം കല്ലമ്പലം പോലീസില്‍ പരാതി നല്‍കി. ഈ കേസില്‍ അന്വേഷണം നടന്നുവരികയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *