Breaking News

ബസിനുള്ളില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

കല്ലമ്പലം: കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. കൊല്ലം ഈസ്റ്റ് കല്ലട പഴയൂര്‍ മൂന്ന് പ്ലാവിന്‍മൂട് വീട്ടില്‍ രൂപേഷ് (29) ആണ് അറസ്റ്റിലായത്. കൊല്ലത്തു നിന്നും തിരുവനന്തപുരം പോകുന്ന ഫാസ്റ്റ് പാസഞ്ചറില്‍വച്ചായിരുന്നു സംഭവം. ബസിനുള്ളില്‍ ഒരുപാട് സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിട്ടും പ്രതി പെണ്‍കുട്ടിയുടെ സമീപം വന്നിരിക്കുകയായിരുന്നു. ശല്യം സഹിക്കവയ്യാതായപ്പോള്‍ പെണ്‍കുട്ടി സീറ്റ് മാറാന്‍ ശ്രമിച്ചെങ്കിലും പ്രതി പെണ്‍കുട്ടിയെ സീറ്റ് മാറുന്നതില്‍നിന്നും ബലമായി തടസപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് ബലമായി സീറ്റില്‍ നിന്നും ഇറങ്ങാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പ്രതി കടന്നുപിടിച്ചു. ഇതോടെ വനിതാ കണ്ടക്ടര്‍ ഇടപെട്ട് പെണ്‍കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. പ്രതി കൊട്ടിയത്തുനിന്നാണ് ബസില്‍ കയറിയത്. പാരിപ്പള്ളി കഴിഞ്ഞതോടെ പ്രതിയുടെ ശല്യം അതിരുവിടുകയായിരുന്നു. തുടര്‍ന്ന് ബസ് കല്ലമ്പലം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പ്രശ്‌നം വഷളായതോടെ രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ യാത്രക്കാര്‍ ബലമായി തടഞ്ഞു വച്ചു പോലീസിനെ എല്‍പ്പിച്ചു.
പ്രതിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് സി.ആര്‍.659/2024, യു.എസ് 75(1) ബി.എന്‍.എസ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *