Breaking News

വര്‍ക്കലയില്‍ കേബിള്‍ മോഷണം: 3 പേര്‍ അറസ്റ്റില്‍

വര്‍ക്കല: വര്‍ക്കലയില്‍ ബി.എസ്.എന്‍.എല്ലിന്റെ കേബിള്‍ മോഷ്ടിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍. കൊല്ലം ആദിച്ചനല്ലൂര്‍ മൈലക്കാട് തെക്കേഭാഗം പള്ളിക്ക് സമീപം പള്ളിക്കിഴക്കതില്‍ വീട്ടില്‍ സലീമിന്റെ മകന്‍ റിയാസ്(27), ആദിച്ചനല്ലൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം പ്ലാക്കാട്ട് ശ്രീഹരി വീട്ടില്‍ സുനില്‍കുമാറിന്റെ മകന്‍ ഹരികൃഷ്ണന്‍(26), ആദിച്ചനല്ലൂര്‍ മൈലക്കാട് ഇത്തിക്കര പണയില്‍ പുത്തന്‍വീട്ടില്‍ സൈഫുദീന്റെ മകന്‍ ഷഫീക്ക്(34) എന്നിവരാണ് അറസ്റ്റിലായത്. വര്‍ക്കല അയന്തി റെയില്‍വേ മേല്‍പാലത്തിന്റെ കൈവരിയോട് ചേര്‍ന്ന് പൈപ്പിനുള്ളില്‍ നിന്നാണ് പ്രതികള്‍ കോപ്പര്‍ കേബിളുകള്‍ മോഷ്ടിച്ചത്. ഇതിലൂടെ 1,1000 രൂപയുടെ നഷ്ടമാണ് ബി.എസ്.എന്‍.എല്ലിന് സംഭവിച്ചരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *