Breaking News

പി.എച്ച്.ഡി നേടിയ ഡോ.ഒ.എസ്.സ്റ്റാര്‍ലിയെ ആദരിച്ചു

തിരുവനന്തപുരം: പി.എച്ച്.ഡി നേടിയ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ ഡോ.ഒ.എസ്.സ്റ്റാര്‍ലിയെ ഭരണസമിതി ആദരിച്ചു. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ ജനകീയാസൂത്രണത്തിന് ശേഷമുള്ള ജനങ്ങളുടെ സാമൂഹിക സാമ്പത്തിക മാറ്റങ്ങള്‍ എന്ന വിഷയത്തിലാണ് ഡോ.ഒ.എസ്.സ്റ്റാര്‍ലി ഡോക്ടറേറ്റ് സ്വന്തമാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീയുടെ അദ്ധ്യക്ഷതയില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കവിതാ സന്തോഷ്, പി.മണികണ്ഠന്‍, ജോസഫിന്‍ മാര്‍ട്ടിന്‍ മെമ്പര്‍മാരായ ശ്രീകണ്ഠന്‍, മോഹനന്‍, ശ്രീകല, അജിത ബ്ലോക്ക് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *