Breaking News

വെള്ളറട സി.എച്ച്.സിയില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സ് ഒഴിവ്

തിരുവനന്തപുരം: വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സ് താത്കാലിക തസ്തികയിലെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഡോക്ടര്‍ തസ്തികയില്‍ പ്രതിമാസം 50,000 രൂപയും സ്റ്റാഫ് നഴ്സ് തസ്തികയില്‍ പ്രതിദിനം 400 രൂപയുമാണ് വേതനം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 12 ന് വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ്ഹാളില്‍ ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. ഡോക്ടര്‍ തസ്തികയില്‍ അന്നേദിവസം രാവിലെ 10.30നും സ്റ്റാഫ് നഴ്സ് തസ്തികയില്‍ രാവിലെ 11 നുമാണ് അഭിമുഖം. മുന്‍പരിചയംഅഭികാമ്യം.

Related posts

Leave a Reply

Your email address will not be published. Required fields are marked *