Breaking News

വാത്മീകി കോര്‍പ്പറേഷന്‍ അഴിമതി: കര്‍ണാടകയില്‍ മന്ത്രി രാജിവച്ചു

ബെംഗളൂരു: വാത്മീകി കോര്‍പ്പറേഷന്‍ അഴിമതിയെ തുടര്‍ന്ന് കര്‍ണാടകയില്‍ മന്ത്രി രാജിവച്ചു. കര്‍ണാടക മന്ത്രിസഭയിലെ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി.നാഗേന്ദ്രയാണ് രാജിവച്ചത്. രാജിക്കത്ത് ബി.നാഗേന്ദ്ര മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൈമാറിയെങ്കിലും ഹൈക്കമാന്റുമായി ആലോചിച്ച് രാജിയില്‍ തീരുമാനമെടുക്കുമെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. ഈ വിഷയത്തില്‍ ബി.ജെ.പി ഇന്ന് നിയമസഭയ്ക്കു പുറത്ത് പ്രതിഷേധിച്ചിരുന്നു. ഗോത്രവികസനത്തിനായി രൂപീകരിച്ച കോര്‍പറേഷന് കീഴില്‍ ഉള്ള 187 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് തിരിമറി നടത്തി മാറ്റി എന്നതാണ് കേസ്. കോര്‍പറേഷന്റെ അക്കൗണ്ട്‌സ് സൂപ്രണ്ട് ചന്ദ്രശേഖറിനെ മരിച്ച നിലയില്‍ മെയ് 26-ന് കണ്ടെത്തിയിരുന്നു. തിരിമറി നടന്നത് മന്ത്രി കൂടി അറിഞ്ഞാണെന്ന് ഉദ്യോഗസ്ഥന്‍ ആത്മഹത്യ കുറിപ്പും എഴുതി വച്ചിരുന്നു. കേസില്‍ കോര്‍പ്പറേഷന്റെ എംഡി ജെജി പത്മനാഭയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി.

Related posts

Leave a Reply

Your email address will not be published. Required fields are marked *