Breaking News

കടുവയില്‍ റസിഡന്‍സ് അസോസിയേഷന്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കടുവയില്‍ റസിഡന്‍സ് അസോസിയേഷന്‍(കെ.ആര്‍.എ) ഒന്നാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അസോസിയേഷന്‍ സംഘടിപ്പിച്ച പഠനോത്സവം 2024 ന്റെ ഭാഗമായാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. ഇതോടൊപ്പം എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച കുട്ടികളെ ആദരിക്കുകയും ചെയ്തു. റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ കിരണ്‍ നാഥ്, മുകുന്ദന്‍ ബാബു, അനില്‍കുമാര്‍, സജിത്ത് സുകുമാരന്‍ നായര്‍, ജയ, മുരളീകൃഷ്ണന്‍ എന്നിവര്‍ പഠനോത്സവത്തിന് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *