

വര്‍ക്കല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വര്‍ക്കല ടൗണ്‍ യൂണിറ്റ് അംഗം നിര്യാതനായി. വര്‍ക്കല ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് സമീപം കോട്ടപ്പുറം ഫിനാന്‍സ് ഉടമയാണ് വേണുഗോപാല്‍. ഭൗതികദേഹം വര്‍ക്കല ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് സമീപമുള്ള കൗസ്തുഭം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു. സംസ്കാര ചടങ്ങുകള്‍ നാളെ രാവിലെ എട്ടു മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വര്‍ക്കല ടൗണ്‍ യൂണിറ്റ് അംഗങ്ങള്‍ ഭൗതികദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഭാര്യ: ദീപ, മക്കള്‍: ദേവിക, ഗോപിക.







