

തിരുവനന്തപുരം: ലോകകേരള സഭയുടെ നാലാം പതിപ്പിന്റെ ക്രമീകരണങ്ങളുടെ അവലോകനം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തി. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ നടന്ന യോഗത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍,ചീഫ് സെക്രട്ടറി ഡോ.വി വേണു,നോര്‍ക്ക റൂട്സ് വൈസ്ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍,ഡോ. കെ വാസുകി തുടങ്ങിയവര്‍ വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു. പുതിയ കാലത്തെ കുടിയേറ്റം, പ്രവാസലോകത്തിലെ സ്ത്രീ പ്രശ്നങ്ങള്‍ എന്നീ പ്രമേയങ്ങള്‍ക്ക് പ്രത്യേക പ്രധാന്യം നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പ്രതിനിധികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ സമയബന്ധിതമായി ഒരുക്കും. കലാപരിപാടികള്‍, പ്രചാരണ പരിപാടികള്‍ എന്നിവ അനുബന്ധമായി നടത്താനും യോഗത്തില്‍ ധാരണയായി.








