Breaking News

കനത്ത മഴ: കല്ലമ്പലത്ത് മതിലിടിഞ്ഞുവീണ് കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു

കല്ലമ്പലം: കനത്ത മഴയെ തുടര്‍ന്ന് കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞുവീണ് കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കല്ലമ്പലം ബിജീസ് വീട്ടില്‍ അബ്ദുള്‍ ബഷീറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് തകര്‍ന്നത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു വന്‍ ശബ്ദത്തോടെ പത്ത് മീറ്റര്‍ ഉയരത്തിലുള്ള കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞുവീണത്. കാര്‍ഷെഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളത്തിന്റെ പ്രഷര്‍കൊണ്ടാണ് കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞുവീണതെന്ന് അബ്ദുള്‍ ബഷീര്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സിലും പോലീസിലും സംഭവം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘവും പോലീസും വീട്ടിലെത്തി പരിശോധന നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *