

വര്‍ക്കല: വര്‍ക്കലയില്‍ യുവാവിനെ ട്രെയിന്‍ തട്ടിത്തെറിപ്പിച്ചു. നെയ്യാറ്റിന്‍കര സ്വദേശിയായ അഖില്‍(32) എന്ന യുവാവിനാണ് അപകടം സംഭവിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു സംഭവം. ട്രാക്ക് മുറിച്ചുകിടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചിട്ടുണ്ടാവുക എന്നാണ് പ്രാഥമിക നിഗമനം. ഗുരുതര പരിക്കുകളോടെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖിലിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വര്‍ക്കല ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന് സമീപത്തുള്ള റെയില്‍വേ ട്രാക്കിലാണ് അപകടമുണ്ടായത്. കന്യാകുമാരിയില്‍ നിന്നും ബംഗളുരുവിലേക്ക് പോവുകയായിരുന്ന ഐലന്‍ഡ് എക്‌സ്പ്രസാണ് തട്ടിയതെന്നാണ് ലഭിക്കുന്ന വിവരം.









