Breaking News

വര്‍ക്കലയില്‍ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദരവ്

തിരുവനന്തപുരം: യു കെ എഫ് എഞ്ചിനീയറിംഗ് കോളേജും സാംസ്‌കാരിക സംഘടനയായ സെന്‍സ് വര്‍ക്കലയും സംയുക്തമായി ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു. കടക്കാവൂര്‍, വര്‍ക്കല, അഞ്ചുതെങ്ങ്, ചെറുന്നിയൂര്‍, ഒറ്റൂര്‍, മണമ്പൂര്‍, വെട്ടൂര്‍, ഇടവ, ഇലകമണ്‍, ചെമ്മരുതി എന്നീ പഞ്ചായത്തുകളില്‍ നിന്നും വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ നിന്നും കേരള (ഗവണ്മെന്റ്/എയ്ഡഡ്/അണ്‍ എയ്ഡഡ്), സി.ബി.എസ്.ഇ, ഐ സി.എസ്.സി സിലബസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പ്ലസ് ടു പരീക്ഷയില്‍ 80% വും അതിന് മുകളിലും മാര്‍ക്ക് നേടിയവരായിരിക്കണം. ജൂണ്‍ രണ്ടാം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വര്‍ക്കല പുന്നമൂട് ഹൃഷികേശ ക്ഷേത്ര ആഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ +919061429991 എന്ന വാട്‌സപ്പ് നമ്പറില്‍ മാര്‍ക്ക് ലിസ്റ്റ് അയച്ചു പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അവസാന തീയതി മെയ് 31.

Related posts

Leave a Reply

Your email address will not be published. Required fields are marked *