Breaking News

എസ്.എന്‍ മിഷന്‍ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര ഹൈപ്പര്‍ ടെന്‍ഷന്‍ ദിനാചരണം

വര്‍ക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഹൈപ്പര്‍ ടെന്‍ഷന്‍ ദിനാചരണം സംഘടിപ്പിക്കുന്നു. മെയ് 17ന് അന്താരാഷ്ട്ര ഹൈപ്പര്‍ ടെന്‍ഷന്‍ ദിനാചരണത്തിന്റെ ഭാഗമായി രാവിലെ 8:00 മണിക്ക് മൈതാനം ജംഗ്ഷനില്‍ നിന്നും പുത്തന്‍ചന്ത വരെ രക്താതിത സമ്മര്‍ദ്ദ പ്രതിരോധ സന്ദേശം ഉയര്‍ത്തി വാക്കത്തോണ്‍ നടത്തും. തുടര്‍ന്ന് ഹോസ്പിറ്റല്‍ അങ്കണത്തില്‍ നമ്മുടെ രക്തസമ്മര്‍ദ്ദം കൃത്യമായി പരിശോധിക്കുക, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക, കൂടുതല്‍ കാലം ജീവിക്കുക എന്ന ആശയം ആസ്പദമാക്കി ഫ്‌ലാഷ് മോബും, ബോധവല്‍ക്കരണ ക്ലാസും നടത്തും.

ഹോസ്പിറ്റല്‍ സെക്രട്ടറി ഋതംബരാനന്ദ സ്വാമികള്‍ വാക്കത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ:എസ്.കെ.നിഷാദ് ക്ലാസ്സിന് നേതൃത്വം നല്‍കും. മെഡിക്കല്‍ സൂപ്രണ്ട് ഡോ.റ്റിറ്റി പ്രഭാകരന്‍, ആര്‍.എം.ഒ ഡോ:കെ.ജോഷി, ഡോ: ഷഹ്നാസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. അന്നേദിവസം പൊതുജനങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ വിവിധ വൈദ്യ പരിശോധനകള്‍ ലഭ്യമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *