

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഈയാഴ്ച മൂന്ന് ദിവസം യെല്ലോ അലര്‍ട്ട്. മെയ് 15, 17, 18 എന്നീ തീയതികളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് ഈ ദിവസങ്ങളില്‍ ജില്ലയില്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് യെല്ലോ അലര്ട്ട്പ്രഖ്യാപിച്ചത്.









