Breaking News

ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു; യുവാവ് അറസ്റ്റില്‍

കൊല്ലം: യുവതിയെ ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലം ഏരൂര്‍ അയിലറയില്‍ ജിത്ത്(26) ആണ് അറസ്റ്റിലായത്. രണ്ട് വര്‍ഷത്തോളമായി ഇയാള്‍ യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ലഹരി നല്‍കിയാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്. പീഡനദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ പ്രതി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയും പ്രതി യുവതിയെ കോവളത്ത് ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടി. തന്റെ സുഹൃത്തുക്കള്‍ക്കും പ്രതി വീഡിയോ ദൃശ്യങ്ങള്‍ അയച്ചുകൊടുത്തു. ഭീഷണി തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. കേസേടുത്തതോടെ വിദേശത്ത് പോകാന്‍ ശ്രമിച്ച പ്രതിക്കെതിരെ ഏരൂര്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതറിയാതെ വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *