Breaking News

പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കാന്‍ തീരുമാനമെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരളിച്ചെടിയുടെ പൂവിലും ഇലയിലും വിഷാംശമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഇനി മുതല്‍ ഭക്തര്‍ നിവേദ്യ സമര്‍പ്പണത്തിന് തുളസി, തെച്ചി, റോസാപ്പൂവ് എന്നിവയാണ് നല്‍കേണ്ടത്. പൂജയ്ക്ക് അരളിപ്പൂ ഉപയോഗിക്കാമെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. അരളിച്ചെടിയുടെ ഇലയില്‍ മരണത്തിന് വരെ കാരണമാകാവുന്ന തരത്തില്‍ വിഷാംശമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഇക്കാര്യത്തില്‍ ഭക്തജനങ്ങളും ക്ഷേത്രം ജീവനക്കാരും ദേവസ്വം ബോര്‍ഡിനെ ആശങ്ക അറിയിച്ചിരുന്നു. ആലപ്പുഴ ഹരിപ്പാട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്ന റിപ്പോര്‍ട്ടുകള്‍ ദേവസ്വം ബോര്‍ഡ് അംഗം എ.അജികുമാര്‍ ബോര്‍ഡ് യോഗത്തില്‍ അറിയിക്കുകയും ചെയ്തു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചത് അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണ് മരണമെന്നാണു പ്രാഥമിക നിഗമനം. വനഗവേഷണ കേന്ദ്രവും അരളിയില്‍ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു. സംസ്ഥാനത്തു ചില ക്ഷേത്രങ്ങളില്‍ അരളി നേരത്തേതന്നെ ഒഴിവാക്കിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *