

പത്തനംതിട്ട: പതിനാറുകാരിക്ക് രാത്രിയില്‍ പിറന്നാള്‍ കേക്കുമായെത്തിയ യുവാവിന് മര്‍ദ്ദനമേറ്റതായി പരാതി. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാഫിനാണ് മര്‍ദ്ദനമേറ്റത്. കൊല്ലം തേവലക്കരയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് മുഹമ്മദ് നഹാഫ് പതിനാറുകാരിയുടെ ബന്ധുവീട്ടില്‍ പിറന്നാള്‍ കേക്കുമായി എത്തിയത്. അവിടെവച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തന്നെ തടഞ്ഞുവയ്ക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് യുവാവിന്റെ പരാതി. അതേസമയം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ ബന്ധുക്കളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ തെക്കുംഭാഗം പോലീസ് യുവാവിനെതിരെ പോക്‌സോ കേസെടുത്തു. മര്‍ദ്ദനമേറ്റെന്ന യുവാവിന്റെ പരാതി ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.






