

തിരുവനന്തപുരം: സംസ്ഥാനത്ത് പവര്‍കട്ട് അനിവാര്യമെന്ന് കെ.എസ്.ഇ.ബി. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അപ്രഖ്യാപിത പവര്‍ കട്ട് ഏര്‍പ്പെടുത്തേണ്ടി വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് പവര്‍കട്ട് അനിവാര്യമെന്ന് കെ.എസ്.ഇ.ബി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഓവര്‍ലോഡ് കാരണം ഇതുവരെ 700 ലധികം ട്രാന്‍സ്ഫോര്‍മറുകള്‍ കേടായി. കനത്ത ചൂട് കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റിക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. ഇന്നലെ 11.31 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കെ.എസ്.ഇ.ബി ഇന്ന് ഉന്നതതല യോഗം ചേര്‍ന്നേക്കും.



അതേസമം, കൂടുതല്‍ ഡാമുകള്‍ നിര്‍മ്മിക്കാതെ സംസ്ഥാനത്തെ വൈദ്യുത ക്ഷാമം പരിഹരിക്കാന്‍ ആവില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ജലവൈദ്യുത പദ്ധതികളോടുള്ള ആളുകളുടെ മനോഭാവം മാറണം.ഇന്നലെ മാത്രം ഉപയോഗിച്ചത് 113 ദശലക്ഷം മെഗാവാട്ടാണ്. നിയന്ത്രിച്ചില്ലെങ്കില്‍ വലിയ പ്രശ്നത്തിലേക്ക് പോകും. പീക് മണിക്കൂറുകളില്‍ അമിതമായ ലോഡ് വരുന്നതാണ് അപ്രഖ്യാപിത പവര്‍ കട്ടിനു കാരണം.. ജീവനക്കാരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.




