

ബംഗളുരു: മൊറോക്കന്‍ മണലാരണ്യത്തില്‍ ഇതിഹാസം രചിച്ച് കേണല്‍ ജാംഗ്‌വീര്‍ ലാംബ. ഈ മാസം 14 മുതല്‍ 20 വരെ മൊറോക്കന്‍ സഹാറയിലെ മണലാരണ്യത്തില്‍ നടന്ന 38-മത് ഇതിഹാസ മാരത്തണ്‍ ഡെസ് സബിള്‍സ് വിജയകരായി പൂര്‍ത്തിയാക്കിയാണ് കേണല്‍ ലാംബ ഇതിഹാസം രചിച്ചത്. അറുപതോളം രാജ്യങ്ങളില്‍ നിന്ന് 900 ഓളം വരുന്ന അത്‌ലറ്റുകള്‍ പങ്കെടുത്ത മാരത്തണ്‍ ഡെസ് സബിള്‍സ് 50 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തുന്ന കാലാവസ്ഥയിലാണ് സംഘടിപ്പിച്ചത്. കൊടുംചൂടിനോട് പടവെട്ടിയാണ് കേണല്‍ ലാംബ ചരിത്ര നേട്ടം സ്വന്തമാക്കിയത്.


67 മണിക്കൂര്‍ 07 മിനിട്ടില്‍ ഏകദേശം 254 കിലോമീറ്ററുകള്‍ താണ്ടിയാണ് കേണല്‍ ലാംബ വിജയപാതയിലെത്തിയത്. കണ്ണെത്താദൂരത്തോളമുള്ള മണല്‍ത്തിട്ടകളും ദുര്‍ഘടമായ പാറക്കെട്ടുകളും ഉപ്പ് നിറഞ്ഞ സമതലങ്ങളും ഇതിനിടയില്‍ അദ്ദേഹം പിന്നിട്ടു. മാരത്തണ്‍ വെറുമൊരു ഓട്ടം മാത്രമല്ലായിരുന്നുവെന്നും സഹനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പരീക്ഷണമായിരുന്നുവെന്നും ചരിത്ര നേട്ടം സ്വന്തമാക്കിയ ശേഷം കേണല്‍ ലാംബ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണത്തിന്റെയും സമര്‍പ്പണത്തിന്റെയും പരിസമാപ്തിയാണ് ഈ വിജയ നിമിഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയായ ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനാണ് കേണല്‍ ലാംബ





