

പള്ളിക്കല്‍: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ ആത്മാവായ ജീവിത വിശുദ്ധി കൈവരിക്കുക എന്നതാവണം ഹജ്ജ് യാത്രയുടെ ലക്ഷ്യമായി കാണേണ്ടതെന്ന് കേരള ഹജ്ജ് കമ്മിറ്റി മുന്‍ ചെയര്‍മാനും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അല്‍ഹാജ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അഭിപ്രായപ്പെട്ടു. ഐക്യത്തിന്റെയും ത്യാഗത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഹജ്ജ് പകര്‍ന്നു നല്‍കുന്നത്. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ (ഡി.കെ.ജെ.യു) പള്ളിക്കല്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പള്ളിക്കല്‍ സുമയ്യ ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഹജ്ജാജി മാര്‍ക്കുള്ള യാത്ര അയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാപക്കറകളില്‍ നിന്ന് മോചനം നേടി വിശുദ്ധിയുടെ പരിപാവനത്വം കാത്തുസൂക്ഷിക്കാന്‍ വിശ്വാസി സമൂഹത്തിന് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ശരീരവും മനസ്സും സമ്പത്തും സമയവും ത്യാഗവും എല്ലാം ഒത്തുചേരുന്ന ഹജ്ജിന്റെ ലക്ഷ്യം കൈവരിക്കാതെ പോകുന്ന സ്ഥിതി ഉണ്ടാകരുതെന്ന് അല്‍ഹാജ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഓര്‍മിപ്പിച്ചു.


ഹജ്ജാജിമാര്‍ക്കുള്ള ‘ഇഹ്റാം വസ്ത്രങ്ങള്‍’ അസ്സയ്യിദ് മുത്തുക്കോയ തങ്ങള്‍ അല്‍ബാഫഖി ചടങ്ങില്‍ വിതരണം ചെയ്തു. ഹജ്ജ്-ഉംറ അനുഷ്ഠാനങ്ങളെ ലളിതമായി മനസ്സിലാക്കാന്‍ വേണ്ടി നടത്തിയ പഠന ക്ലാസ് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ (ഡി.കെ.ജെ.യു) തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അല്‍ഹാജ് കെ.എച്ച് മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ഡി.കെ.ജെ.യു ജില്ലാ സെക്രട്ടറി കടുവയില്‍ ഇര്‍ഷാദ് ബാഖവി അധ്യക്ഷത വഹിച്ചു. അല്‍ഹാജ് എ.കെ ഉമ്മര്‍ മൗലവി ഹജ്ജ്-ഉംറ പഠന ക്ലാസ് നയിച്ചു. തുടര്‍ന്ന് നടന്ന പ്രാര്‍ത്ഥനാ സംഗമത്തിന് ഡി.കെ.ജെ.യു സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അസ്സയിദ് മുത്തുക്കോയ തങ്ങള്‍ അല്‍ബാഫഖി നേതൃത്വം നല്കി.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ (ഡികെജെയു) മുഖപത്രമായ ‘അന്നസീം’ ദ്വൈവാരികയുടെ ജില്ലാതല പ്രചരണോദ്ഘാടനം ഡി.കെ.ഐ.എം.വി ബോര്‍ഡ് ചെയര്മാന് പാങ്ങോട് എ.ഖമറുദ്ദീന് മൗലവി ചടങ്ങില്‍ നിര്‍വ്വഹിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ട്രഷറര്‍ പള്ളിക്കല്‍ കെ.എച്ച് ഷറഫുദ്ദീന് മൗലവി, ഷഹീറുദ്ദീന്‍ മന്നാനി ചടയമംഗലം, അഷ്റഫ് സഖാഫി, താഹാ മൗലവി ബാഖവി, സലിം സഖാഫി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഷുക്കൂര്‍ മൗലവി എം.എഫ്.ബി സ്വാഗതവും, കെ.എച്ച് ഷറഫുദ്ദീന് മൗലവി നന്ദിയുംപറഞ്ഞു.





