Breaking News

വർക്കല സ്വദേശിനിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച വിതുര സ്വദേശി പിടിയിൽ

വർക്കല : വർക്കല സ്വദേശിനിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച വിതുര സ്വദേശി പിടിയിലായി .തിരുവനന്തപുരം വിതുര സ്വദേശിയായ വിനോബാഭാവേ നികേതനിൽ മരുതംകുഴി വീട്ടിൽ ദിനേശൻ (40) ആണ് വർക്കല അയിരൂർ പോലീസിന്റെ പിടിയിലായത്. വർക്കല സ്വദേശിനിയായ യുവതിയുടെ വീട്ടിൽ ആശാരിപ്പണിക്കായി എത്തിയ ദിനേശൻ തന്ത്രപൂർവ്വം യുവതിയുടെ ഫോൺ നമ്പർ കൈവശ പ്പെടുത്തുകയും. തുടർന്ന് ഫോണിലൂടെ സൗഹൃദം ദൃഢപ്പെടുത്തുകയും ചെയ്തു .

വീഡിയോ കോളിങ്ങിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഇയാൾ തന്ത്രപൂർവ്വം ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു.. ഇതിനിടയിൽ ഇയാൾ യുവതിയിൽ നിന്നും പല ആവശ്യങ്ങൾ പറഞ്ഞ് 1,15,000 രൂപ കൈക്കലാക്കുകയും ചെയ്തിരുന്നു. യുവതി പണം തിരികെ ആവശ്യ പ്പെട്ട് തുടങ്ങിയതു മുതൽ ഇയാൾ യുവതിയെ പല രീതിയിൽ ഭീഷണിപ്പെടുത്താൻ തുടങ്ങി. തുടർന്ന് യുവതിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നുള്ള ഭീഷണിയായിരുന്നു . അത് വക വയ്ക്കാതെ യുവതി വീണ്ടും പണം തിരികെ ആവശ്യപ്പെട്ട തോടെ പ്രതി യുവതിയുടെ നഗ്ന ദൃശ്യങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് വഴി അയക്കുകയായിരുന്നു. തുടർന്നാണ് യുവതി വർക്കല അയിരൂർ പോലീസിൽ പരാതി നൽകിയത് . യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വിതുരയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുക യായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധ നയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *