

ആറ്റിങ്ങല്‍: കേരള മുനിസിപ്പല്‍ കോര്പ്പറേഷന് വര്‍ക്കേഴ്സ് ഫെഡറേഷന് (കെ.എം.സി.ഡബ്ല്യു.എഫ്) കണ്‍വെന്‍ഷന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമവും സംഘടിപ്പിച്ചു. ആറ്റിങ്ങല്‍, വര്‍ക്കല യൂണിറ്റുകള്‍ സംയുക്തമായാണ് കണ്‍വെന്‍ഷനും കുടുംബ സംഗമവും സംഘടിപ്പിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കണ്ണമ്മൂല വിജയന് പരിപാടി ഉദ്ഘാടനം ചെയ്തു. കൂടാതെ 25 വര്‍ഷത്തിലേറെയായി പ്രതിഫലം പോലും ആഗ്രഹിക്കാതെ നഗരസഭ ജനകീയാസൂത്രണ വിഭാഗത്തില്‍ നിസ്വാര്‍ത്ഥ സേവനം നടത്തിവരുന്ന എം.പ്രസന്നനെ വര്‍ക്കല നഗരസഭ ചെയര്മാന് കെ.എം.ലാജി യോഗത്തില്‍ ആദരിച്ചു.


കച്ചേരിനടയിലെ വ്യാപാര ഭവനില്‍ വെച്ചു നടന്ന പരിപാടിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സി.ജെ. രാജേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എസ്.ശശികുമാര്‍ സ്വാഗതം പറഞ്ഞു. സി.ഐ.റ്റി.യു ഏരിയാ പ്രസിഡന്റ് എം.മുരളി, ഫെഡറേഷന് സംസ്ഥാന കമ്മറ്റി അംഗം എസ്.ഷീല, യൂണിറ്റ് സെക്രട്ടറി വി.അമ്പിളി, പെന്‍ഷനേഴ്സ് യൂണിയന് ഭാരവാഹി രാജാമണി തുടങ്ങിയവര്‍ അഭിവാദ്യങ്ങളര്‍പ്പിച്ച് സംസാരിച്ചു. വര്‍ക്കല നഗരസഭ യൂണിറ്റ് സെക്രട്ടറി ജയകുമാരി നന്ദി രേഖപ്പെടുത്തി.





