Breaking News

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സുരേഷ്.ഡി.എസ്.കാപ്പില്‍ നിര്യാതനായി; സംസ്കാരം നാളെ

വര്‍ക്കല: വര്‍ക്കലയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനുമായ സുരേഷ്.ഡി.എസ്.കാപ്പില്‍ നിര്യാതനായി. കുറച്ച് ദിവസങ്ങളായി തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളിജില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. വര്‍ക്കല മൈതാനത്തുള്ള മുനിസിപ്പല്‍ പാര്‍ക്കില്‍ ഇന്ന് വൈകിട്ട് 6 മണിക്ക് സുരേഷ്.ഡി.എസ്.കാപ്പിലിന്റെ ഭൗതികദേഹം പൊതുദര്‍ ശനത്തിന് വെച്ചു . വർക്കലയിലെ മാധ്യമ പ്രവർത്തകരോടൊപ്പം കലാ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു .. പത്രപ്രവര്‍ത്തന മേഖലയില്‍ തന്റെ കര്‍മ്മപഥങ്ങളിലെ ഇടവേളകളില്‍ അദ്ദേഹം ഏറെയും സമയം ചെലവഴിച്ചിരുന്നത് വര്‍ക്കല മുനിസിപ്പല്‍ പാര്‍ക്കില്‍ ആയിരുന്നു.

സുരേഷ് ഡി .എസ് കാപ്പിലിൻറ്റെ ഭൗതിക ശരീരം വർക്കല മുനിസിപ്പൽ പാർക്കിൽ പൊതുദർശനത്തിനു വച്ചപ്പോൾ

പൊതുദര്‍ശനത്തിന് ശേഷം സ്വവസതിയായ കാപ്പില്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള മഠത്തില്‍വീട്ടിലേക്ക് കൊണ്ടുപോയി . നാളെ രാവിലെ 10 മണിക്ക് സംസ്‌കാര ചടങ്ങുകള്‍ നടക്കും. പത്രപ്രവര്‍ത്തകന്‍, കവി എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സുരേഷ്.ഡി.എസ്.കാപ്പില്‍ തന്റെ ലേഖനങ്ങളിലൂടെ നിരവധി നിരാലംബര്‍ക്കും രോഗികള്‍ക്കും ധനസഹായവും ചികിത്സാ സഹായവും നേടിക്കൊടുക്കുന്നതിന് കാരണമായിട്ടുണ്ട്. എഴുത്താണ് തന്റെ കര്‍മ്മവും സേവനവുമെന്ന് ഉറച്ച് വിശ്വസിച്ച് വര്‍ക്കലയുടെ സാഹിത്യ-സാംസ്‌കാരിക പഥങ്ങളിലൂടെ സഞ്ചരിച്ച് കടന്നുപോയ വ്യക്തിത്വമാണ് സുരേഷ്.ഡി.എസ്.കാപ്പിലിന്റേത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *