Breaking News

കെജ്‌രിവാളിന് തിരിച്ചടി: ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: മദ്യനയ കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. മദ്യനയ കേസില്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും രേഖകള്‍ ഇ.ഡി ശേഖരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മാപ്പുസാക്ഷിയുടെ മൊഴി നിയമപരമാണ്. വിചാരണ സമയത്ത് സാക്ഷി മൊഴികളെ ചോദ്യം ചെയ്യാം. ഇപ്പോള്‍ അതില്‍ ഇടപെടാന്‍ ഹൈക്കോടതി ഉദ്ദേശിക്കുന്നില്ല. ആര്‍ക്കെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുന്നതോ, ഇലക്ടറല്‍ ബോണ്ട് നല്‍കുന്നതോ കോടതിയുടെ വിഷയമല്ല. മുഖ്യമന്ത്രിയെന്ന പ്രത്യേക പരിഗണന നല്‍കാനാവില്ല. അറസ്റ്റ് സമയം തീരുമാനിക്കേണ്ടത് അന്വേഷണ ഏജന്‍സിയാണ്. ജഡ്ജിമാര്‍ രാഷ്ട്രീയമായല്ല തീരുമാനം എടുക്കേണ്ടത്, നിയമപരമായിട്ടാണ്. ഏത് പാര്‍ട്ടിയുടെ ആളാണ് മുന്നില്‍ നില്‍ക്കുന്നത് എന്നത് വിഷയല്ല-കോടതി പറഞ്ഞു. കോടതിക്ക് രാഷ്ട്രീയത്തിലേക്ക് കടക്കാനാകില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *