

വര്‍ക്കല: പതിനേഴ് വയസുകാരിയെ ശാരീരിക ചൂഷണത്തിന് വിധേയയാക്കിയ 3 യുവാക്കള്‍ അറസ്റ്റില്‍. വര്‍ക്കല മേലേവെട്ടൂര്‍ അശോകന്വിളയില് ഫിറോസ് ഖാന്റെ മകന് ഹുസൈന്(20), വെണ്‍കുളം മാടത്തറ വീട്ടില്‍ രാജഗോപാലിന്റെ മകന് രാഖില്‍(19), മാന്തറ ലക്ഷംവീട്ടില്‍ ഫസിലിദ്ദീന്റെ മകന് കമാല്‍(18) എന്നിവരാണ് അറസ്റ്റിലായത്. കിളിമാനൂര്‍ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതി ഹുസൈനാണ് പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയെ വീടിന് പുറത്തേക്ക് വിളിച്ചിറക്കി. തുടര്‍ന്ന് ഹുസൈനും കൂട്ടുപ്രതികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. പെണ്‍കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കിളിമാനൂര്‍ പോലീസ് കേസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.







