

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജില്‍ സിദ്ധാര്‍ത്ഥനെന്ന വിദ്യാര്‍ത്ഥി സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തിന് പിന്നാലെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് സിദ്ധാര്‍ത്ഥന്റെ പിതാവ്. ഒരു പ്രമുഖ മലയാളം മാധ്യമത്തോടാണ് സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് പ്രതികരിച്ചത്. കേസിലെ തെളിവുകള്‍ തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നതായും സസ്‌പെന്‍ഷന്‍ ആയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തത് ഇതിന്റെ ഭാഗമാണെന്നും കുടുംബം ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ പെട്ടെന്നു തന്നെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത് സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ തണുപ്പിക്കാനാണെന്ന് സംശയിക്കുന്നതായും അദ്ദേഹം ജയപ്രകാശ് പറഞ്ഞു.


കഴിഞ്ഞ മാസം 9 നാണ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ അതിന് ശേഷം ഒന്നുമുണ്ടായില്ല. സി.ബി.ഐ അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചതോടെ പൊലീസ് അന്വേഷണവുമില്ല. ഇതുവരെ സി.ബി.ഐ അന്വേഷണമുണ്ടായിട്ടില്ല. ആന്റി റാഗിംഗ് സ്‌ക്വാഡ് കണ്ടെത്തിയ പ്രതികളെ ഇപ്പോള്‍ കോളേജിലേക്ക് തിരിച്ചെടുത്തിരിക്കുന്നു. കേസ് തേച്ച് മായ്ക്കാനുളള ശ്രമത്തിന്റെ ഭാഗമാണിത്. വി.സിയുടെ തീരുമാനങ്ങള്‍ക്കെതിരെ ഗവര്‍ണറെ സമീപിക്കുമെന്നും ജയപ്രകാശ് വ്യക്തമാക്കി.




